കൊച്ചി : വൈദ്യശാസ്ത്ര രംഗത്ത് വിപ്ലവകരമായ നേട്ടവുമായി കാക്കനാട് സൺറൈസ് ഹോസ്പിറ്റൽ. മുൻപ് സി-സെക്ഷൻ ചെയ്ത ഭാഗത്തെ തഴമ്പിൽ ഗർഭസ്ഥ ശിശു വളരുന്ന സ്കാർ പ്രഗന്നൻസിയെന്ന അവസ്ഥയുമായി ആശുപത്രിയിലെത്തിയ യുവതിയുടെ ഗർഭസ്ഥ ശിശുവിനെ സുരക്ഷിതമായി നിലനിർത്തിക്കൊണ്ട് നടത്തിയ സങ്കീർണമായ ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയയാണ് വൻ വിജയമായത്. ......
തിരുവനന്തപുരം : വൃക്കയിൽ ട്യൂമർ ബാധിച്ച 51 വയസ്സുകാരനായ മാലദ്വീപ് സ്വദേശിക്ക് 'ക്രയോഅബ്ലേഷൻ' എന്ന അത്യാധുനിക ചികിത്സാരീതിയിലൂടെ ആശ്വാസമേകി തിരുവനന്തപുരം കിംസ്ഹെൽത്ത്. ശീതീകരണത്തിലൂടെ ശരീരത്തിലെ അസാധാരണ കോശങ്ങളെയും ട്യൂമറുകളെയും നശിപ്പിക്കുന്ന 'ഫ്രീസ് ടെക്നോളജി' എന്ന മിനിമലി ഇൻവേസീവ് സാങ്കേതികവിദ്യയാണ് ഇതിനായി പ്രയോജനപ്പെടുത്തിയത്.
കഠിനമായ വയറുവേദന അനുഭവപ്പെട്ടതുമൂലം മറ്റൊരു ആശുപത്രിയിൽ നടത്തിയ സിടി സ്കാനിലാണ് രോഗിയുടെ വലത് വൃക്കയിൽ 2 സെന്റീമീറ്റർ വലിപ്പമുള്ള ട്യൂമർ കണ്ടെത്തിയത്. ......
തൂഫാൻ കെയർ പദ്ധതിക്ക് സംസ്ഥാനതലത്തിൽ തുടക്കമായി.കേരളത്തിലെ യുവശക്തിയെ തകർക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് ലോബിക്കെതിരെ കേരള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ കൊടുങ്കാറ്റ് പോലെ ആഞ്ഞടിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
പദ്ധതിയുടെ രണ്ടാം ഘട്ടമായ തൂഫാൻ കെയർ, തൂഫാൻ വാരിയർ എന്നിവയുടെ സംസ്ഥാനതല ഉദ്ഘാടനം അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി മരണത്തിന്റെ വ്യാപാരികളായ മയക്കുമരുന്ന് കച്ചവടക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്ന 'തൂഫാൻ സ്ട്രൈക്ക്', വിദ്യാർത്ഥികളെയും ജനങ്ങളെയും അണിനിരത്തിയുള്ള 'തൂഫാൻ വാരിയേഴ്സ്', ലഹരിക്ക് അടിമപ്പെട്ടവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്ന 'തൂഫാൻ കെയർ' എന്നീ മൂന്ന് ഘടകങ്ങളാണ് നടപ്പിലാക്കുന്നതെന്ന് മന്ത്രി അറിയിച്ചു.
കഴിഞ്ഞ ഒരു മാസത്തിനിടെ മൂവായിരത്തിലധികം പേരെ അറസ്റ്റ് ചെയ്തു. കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്നാണ് പിടിച്ചെടുത്തത്.മയക്കുമരുന്ന് മാഫിയ കുട്ടികളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ......
മേടം: രാവിലെ അനുകൂലമായ സാഹചര്യങ്ങളാണ്. കാര്യവിജയം, ധനലാഭം, ആരോഗ്യനില മെച്ചം എന്നിവ പ്രതീക്ഷിക്കാം.......
'ജയിലർ-2' എന്ന ചിത്രത്തിന് ശേഷം രജനികാന്ത് നായകനായി അഭിനയിക്കുന്ന 'ധർമൻ' എന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നലെ ചെന്നൈയിൽ നടക്കുകയുണ്ടായി. കമൽഹാസന്റെ 'രാജ്കമൽ ഫിലിംസ് ഇന്റർനാഷൻ' നിർമ്മിക്കുന്ന ചിത്രം എന്ന നിലയിലും, ഒരുപാട് വർഷങ്ങൾക്ക് ശേഷം രജനികാന്തും, കമൽഹാസനും ഒന്നിക്കുന്ന പ്രോജക്റ്റ് എന്ന നിലയിലും ഈ ചിത്രം വളരെയേറെ ശ്രദ്ധ നേടിയിട്ടുണ്ട്. ......
ആലുവ: ലഹരിക്കെതിരായ പോരാട്ടത്തിൽ സമൂഹത്തിലെ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങി "തൂഫാൻ വാരിയർമാരായി" മാറണമെന്ന് ഫിഷറീസ്, സാമൂഹ്യനീതി വകുപ്പ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ പറഞ്ഞു. ......
ഇൻഡ്യാരാജ്യത്ത് തെരഞ്ഞെടുപ്പുനടന്ന എല്ലാ സംസ്ഥാനങ്ങളിലും ഭരണകക്ഷികളും പ്രതിപക്ഷങ്ങളും ഒരുപോലെ രാഷ്ട്രീയ പ്രശ്നങ്ങളാൽ വീർപ്പുമുട്ടലുകളിലാണ്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ എൻ.ഡി.എ മുന്നണി തിരിച്ച് അധികാരത്തിൽ കയറിയ ആസാമിലും പുതുച്ചേരിയിലും അധികാരം പിടിച്ചെടുത്ത പശ്ചിമബംഗാളിലും രാഷ്ട്രീയ സ്ഥിതിഗതികൾ വ്യത്യസ്തമായിരിക്കുന്നു. ......
ദോഹ: പശ്ചിമേഷ്യൻ രാഷ്ട്രീയത്തിലും ആഗോള ഊർജ്ജ വിപണിയിലും നിർണായക സ്വാധീനമുറപ്പിക്കുന്ന നയതന്ത്ര നീക്കങ്ങളുമായി ഖത്തർ. ഹോർമുസ് ഇടുക്കിന്റെ നിയന്ത്രണം ഏതെങ്കിലും ഒരു രാജ്യത്തിന്റെ മാത്രം കൈകളിൽ ഒതുങ്ങുന്നത് അംഗീകരിക്കാനാകില്ലെന്ന് ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽ ഥാനി എടുത്തുപറഞ്ഞു. ......